Get Updates
Get notified of breaking news, exclusive insights, and must-see stories!

മേഴ്സി രവിയുടെ കാര്‍ തടഞ്ഞതിന് നടപടി

തിരുവനന്തപുരം: മേഴ്സി രവി എം എല്‍ എയുടെ കാര്‍ തടഞ്ഞ സംഭവത്തില്‍ എസ് ഐയ്ക്കും കോണ്‍സ്റബിളിനുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ രാജന്‍സിംഗ് ഉത്തരവായി.

പൊലീസ് കോണ്‍സ്റബിള്‍ സുധാകരന്‍ നായര്‍ക്കും എസ് ഐ ബദറുദ്ദീനുമെതിരെയാണ് നടപടി. ട്രാഫിക് അസിസ്റന്റ് കമ്മിഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ ഉത്തരവായത്.

അധികാരമില്ലാതെ വാഹനം തടഞ്ഞതിനാണ് കോണ്‍സ്റബിളിനെതിരെ നടപടി. എസ് ഐ റാങ്കിലുളളവര്‍ക്ക് മാത്രമേ വാഹനം തടയാന്‍ അധികാരമുള്ളൂ. വാഹനം തടയാന്‍ കോണ്‍സ്റബിളിനെ നിയോഗിച്ചതിനും വാഹനം പരിശോധിക്കാതെ വിട്ടയച്ചതിനുമാണ് എസ് ഐയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത്.

നവംബര്‍ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് കണ്ണമ്മൂലയ്ക്ക് സമീപമാണ് മൊബൈല്‍ കോടതിയുടെ ഭാഗമായി ഉണ്ടായിരുന്ന പൊലീസ് മേഴ്സി രവിയുടെ കാര്‍ തടഞ്ഞത്. 15 മിനുട്ടോളം വാഹനം തടഞ്ഞുവെച്ചു. എസ് ഐ അറിയാതെയാണ് കാര്‍ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവരമറിഞ്ഞെത്തിയ എസ് ഐ കാര്‍ പരിശോധിക്കാതെ വിട്ടയക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+