ഉദ്യോഗസ്ഥരുടെ ജനസമ്പര്‍ക്ക പരിപാടി അടുത്ത മാസം
ഇടുക്കി: ഗവര്‍മെന്റ് സെക്രട്ടറിമാരുടെയും വകുപ്പ് തലവന്‍മാരുടെയും ജനസമ്പര്‍ക്ക പരിപാടി ഡിസംബറില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
നവംബര്‍ 25 വ്യാഴാഴ്ച ഇടുക്കി ജില്ലയിലെ പൈനാവില്‍ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആറ് മാസത്തിലൊരിക്കല്‍ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കിടയില്‍ എത്തുംമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍മാരുമായി എല്ലാ ദിവസവും വീഡിയോ കോണ്‍ഫറന്‍സ് നടത്തും. ജനസമ്പര്‍ക്ക പരിപാടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി തന്നെ ജനങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കും.
കേരള കോണ്‍ഗ്രസ് ജേക്കബ്, പിള്ള ഗ്രൂപ്പുകള്‍ ജനസമ്പര്‍ക്ക പരിപാടി ബഹിഷ്കരിച്ചു. ജനസമ്പര്‍ക്ക പരിപാടിക്ക് മുമ്പായി മുഖ്യമന്ത്രി ജില്ലയിലെ എംഎല്‍എമാരും എംപിമാരുമായും ചര്‍ച്ച നടത്തി.












Click it and Unblock the Notifications