കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളയ്ക്കെതിരായ നടപടി തടഞ്ഞു

  • By Staff
Google Oneindia Malayalam News

കൊച്ചി: പിഡിപി മാര്‍ച്ചില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരിടല്‍ ബാലകൃഷ്ണപിള്ളയ്ക്കെതിരായ നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. നവമ്പര്‍ 25 തിങ്കളാഴ്ചയാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം പിള്ളയ്ക്കെതിരെ മ്യൂസിയം പൊലീസ് 153(എ) വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മതം, വര്‍ണ്ണം മുതലായ കാര്യങ്ങളുടെ പേരില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന കുറ്റത്തിനാണ് ഈ വകുപ്പ്പ്രകാരം കേസെടുക്കുക.

തിരുവനന്തപുരത്തെ അഡ്വ. കെ.ആര്‍. ഹരിദാസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചീഫ്ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിള്ളയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ ഭാവിനടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X