കൃഷി:കേന്ദ്രത്തോട് സഹായമാവശ്യപ്പെട്ടു
തിരുവനന്തപുരം: കേരളത്തിലെ കര്‍ഷകരെ സഹായിക്കാനായി കേന്ദ്രത്തോട് 336 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റവന്യൂവകുപ്പു മന്ത്രി കെ.എം മാണി അറിയിച്ചു.
വ്യവസായികള്‍ക്ക് കേന്ദ്രം പരിധികളില്ലാതെ ലോണുകള്‍ നല്‍കുമ്പോള്‍ കാര്‍ഷികമേഖലയെ പൂര്‍ണമായും അവഗണിക്കുകയാണ്. കുറഞ്ഞ പലിശനിരക്കില്‍ ദേശസാല്‍കൃത ബാങ്കുകള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു വായ്പ നല്‍കുമ്പോള്‍ കൂടിയ പലിശയാണ് കര്‍ഷകരില്‍ നിന്ന് ഈടാക്കുന്നത്.
കര്‍ഷകര്‍ക്കുള്ള പലിശനിരക്കു കുറക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്നുണ്ട്. നബാര്‍ഡും റിസര്‍വ് ബാങ്കും കര്‍ഷകരെ സഹായിക്കുവാന്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications