Get Updates
Get notified of breaking news, exclusive insights, and must-see stories!

വയസ് 120, വിവാഹം ചെയ്തത് 23 തവണ

കൊച്ചി: തനിക്കെത്ര പ്രായമുണ്ടെന്ന് മുഡ്ഡ മൂപ്പന് ഓര്‍ക്കാന്‍ പറ്റുന്നില്ല. 23 തവണ വിവാഹം കഴിച്ചു. എന്നാല്‍ മൂപ്പന് അവരില്‍ 16 ഭാര്യമാരുടെ പേരുകള്‍ മാത്രമേ ഓര്‍മ്മയുള്ളൂ.

മുഡ്ഡ മൂപ്പന് 120ലേറെ പ്രായമുണ്ടെന്നാണ് മൂപ്പന്റെ ഊരിലുള്ളവര്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും പ്രായം ചെന്നവരില്‍ ഒരാളാണ് മൂപ്പനെന്ന് അവര്‍ കരുതുന്നു. ഈയിടെ കൊച്ചി സര്‍വകലാശാലയില്‍ നിന്നെത്തിയ ഒരു സംഘം വിദ്യാര്‍ഥികള്‍ മൂപ്പന്റെ തലമുടി പരിശോധനയ്ക്ക് വിധേയമാക്കി അദ്ദേഹത്തിന് നൂറിലേറെ പ്രായമുണ്ടെന്ന് കണ്ടെത്തി.

23 തവണ വിവാഹം ചെയ്ത മൂപ്പന്റെ ഏറ്റവും ഇളയ കുട്ടിയ്ക്ക് 11 വയസ് മാത്രമേ പ്രായമുള്ളൂ. 23-ാമത്തെ ഭാര്യ മുപ്പത് വയസ് പിന്നിട്ടിരിക്കുന്ന യുവതിയാണ്.

കറുമ്പ എന്ന ആദിവാസി ഗോത്രത്തില്‍ പെട്ട മുഡ്ഡ മൂപ്പന്‍ നാട്ടറിവിന്റെ ഒരു കുലപതിയാണ്. ആയുസും ആരോഗ്യവും പുരുഷത്വവും നിലനിര്‍ത്താന്‍ നൂറു പിന്നിട്ടിട്ടും മൂപ്പന് കഴിയുന്നത് നാട്ടറിവിന്റെ ബലം കൊണ്ടുതന്നെ. 10 അപൂര്‍വ ഔഷധച്ചെടികള്‍ ചേര്‍ത്തുണ്ടാക്കുന്ന കുഴമ്പ് ദിവസത്തില്‍ മൂന്ന് തവണ കഴിക്കുന്നതാണ് തന്റെ ആരോഗ്യത്തിന്റെയും ദീര്‍ഘായുസിന്റെയും രഹസ്യമെന്ന് മൂപ്പന്‍ പറയുന്നു.

എന്നാല്‍ ഈ ചെടികളേതൊക്കെയെന്ന് വെളിപ്പെടുത്താന്‍ മൂപ്പന്‍ തയ്യാറല്ല. ഒരിക്കല്‍ ഒരു വിദേശ വനിത ദിവസങ്ങളോളം തന്റെ കൂടെ താമസിച്ച് ഔഷധരഹസ്യം കണ്ടെത്തിയതായി മൂപ്പന്‍ പറയുന്നു. ആ അനുഭവത്തോടെ ആരെയും വിശ്വസിക്കാന്‍ തയ്യാറാവാത്ത മൂപ്പന്‍ രഹസ്യങ്ങള്‍ മനസിലൊതുക്കുന്നു.

ഔഷധച്ചെടികളെ കുറിച്ചുള്ള മൂപ്പന്റെ അറിവ് വളരെ സമ്പന്നമാണ്. പല ഗവേഷകരും ഔഷധച്ചെടികള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി മൂപ്പന്റെയടുത്തെത്താറുണ്ട്. ആയിരത്തിലേറെ ഔഷധച്ചെടികളെ കുറിച്ച് മൂപ്പന് അറിവുണ്ടെന്ന് തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയിലെ ഒരു കൃഷി ശാസ്ത്രജ്ഞന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+