Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമങ്ങള്‍ രാജകുടുംബങ്ങളെ പ്രകീര്‍ത്തിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങള്‍ വിവിധ രാജകുടുംബങ്ങളിലെ അംഗങ്ങളെ ആവശ്യമില്ലാതെ പ്രകീര്‍ത്തിക്കുകയാണെന്ന് എഴുത്തുകാരന്‍ സക്കറിയ പറഞ്ഞു.

പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന കെ. ജയചന്ദ്രന്റെ നാലാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സക്കറിയ.

ഫ്യൂഡല്‍ പാരമ്പര്യത്തോടും പിന്തിരിപ്പന്‍ പ്രവണതകളോടും അന്ധമായ ആഭിമുഖ്യം വളര്‍ന്നുവരികയാണ്. ഇത് നമ്മുടെ സംസ്കാരത്തിന് ആപത്താണ്. സമൂഹത്തില്‍ വര്‍ഗീയ ശക്തികളും മനുഷ്യദൈവങ്ങളും വളര്‍ന്നുവരുന്നതില്‍ പ്രാദേശിക ഭാഷാ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്.

വര്‍ഗീയ ശക്തികള്‍ മാധ്യമരംഗത്ത് കൈകടത്തുന്നതിനെ പ്രതിരോധിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങളോട് മാധ്യമങ്ങള്‍ ഗൗരവ സമീപനം സ്വീകരിക്കണം-സക്കറിയ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനായ എ. സഹദേവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജയചന്ദ്രന്‍ അനുസ്മരണ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരായ കെ. സി. നാരായണന്‍, ടി. എന്‍. ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+