ഫെഡറല്‍ ബാങ്ക്: വേണുഗോപാലിനു സാധ്യത
കൊച്ചി: ഫെഡറല്‍ ബാങ്ക് ചെയര്‍മാനായി ബാങ്ക് ഓഫ് ഇന്‍ഡ്യ ചെയര്‍മാനും എം.ഡിയുമായ എം. വേണുഗോപാലന്‍ തെരഞ്ഞെടുക്കപ്പെട്ടേക്കും.
ഇദ്ദേഹത്തിന്റെ പേരുള്‍പ്പെടുന്ന പാനല്‍ റിസര്‍വ് ബാങ്ക് പരിഗണനക്കു സമര്‍പ്പിക്കാന്‍ ഫെഡറള്‍ ബാങ്കിന്റെ ഡയറക്ടര്‍മാരുടെ യോഗം തീരുമാനിച്ചു. ഒറ്റപ്പാലം സ്വദേശിയിയായ വേണുഗോപാലന്‍ നിലവിലുള്ള ജോലിയില്‍ നിന്നും മാര്‍ച്ചില്‍ വിരമിക്കും.
ധനലക്ഷ്മി ബാങ്ക് എം.ഡി എം.ആര്‍ മാധവന്റെ പേരും ലിസ്റിലുണ്ടെന്നാണ് സൂചന. ഇദ്ദേഹത്തിന് നേരത്തെ ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറുടെ സ്ഥാനം ലഭിച്ചിരുന്നുവെങ്കിലും ധനലക്ഷ്മി ബാങ്ക് എം.ഡിയായി സ്ഥാനം ലഭിച്ചതോടെ ഈ പദവി ഉപേക്ഷിക്കുകയായിരുന്നു.
ഫെഡറല്‍ ബാങ്കിന്റെ ചെയര്‍മാന്‍ കെ.പി പത്മകുമാര്‍ ഡിസംബറില്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.












Click it and Unblock the Notifications