ഉചിതമായ സമയത്തു പ്രതികരിക്കും: അനില്‍
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെപ്പറ്റി ആവശ്യമെങ്കില്‍ പറയേണ്ട സമയത്തു പറയാമെന്ന് അനില്‍ അംബാനി.
അഭിപ്രായപ്രകടനത്തിനായി ഇനിയും ധാരാളം സമയവും ദിവസവും ബാക്കയുണ്ട്. പ്രശ്നത്തില്‍ ഇതുപരെ സ്വീകരിച്ച നിലപാടു തന്നെയാണ് ഇനിയും സ്വീകരിക്കുവാന്‍ പോകുന്നത്.
റിലയന്‍സ് എനര്‍ജിയില്‍ നിന്നും രാജിയാവശ്യപ്പെട്ട ഡയറക്ടര്‍മാരുടെ കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. സംഭവവികാസങ്ങള്‍ അപ്പപ്പോള്‍ത്തന്നെ മാധ്യമങ്ങളെയും സ്റോക്ക് എക്സ്ചേഞ്ചിനെയും നിക്ഷേപകരെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ ഉടമസ്ഥാവകാശത്തപ്പറ്റി തര്‍ക്കമുണ്ടെന്ന് മുകേഷ് അംബാനിയുടെ പ്രസ്താവനയെ തുടര്‍ന്ന് അനില്‍ അംബാനിയുടെ പ്രതികരണമെന്താകുമെന്നുറ്റു നോക്കുകയാണ് വാണിജ്യ ലോകം.












Click it and Unblock the Notifications