Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗത്തിന് വധശിക്ഷ വേണം: അദ്വാനി

ദില്ലി: ബലാത്സംഗകേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനായി നിയമനിര്‍മാണം നടത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി പറഞ്ഞു.

ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളുമായും രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ച നടത്താന്‍ കേന്ദ്രത്തിന് താത്പര്യമുണ്ടെന്ന് അദ്വാനി ലോക്സഭയില്‍ വ്യക്തമാക്കി.

കൊലപാതകത്തിന് വധശിക്ഷ നല്‍കുന്നതു പോലെ ബലാത്സംഗത്തിനും വധശിക്ഷ നല്‍കണമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. 1998ല്‍ തന്നെ ഇത്തരം നിയമനിര്‍മാണം ആവശ്യമാണെന്ന് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളും വനിതാ സംഘടനകളും ഇതില്‍ താത്പര്യം കാണിച്ചില്ല.

സ്ത്രീകള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും ബലാത്സംഗം സംബന്ധിച്ച നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നും ലോക്സഭയില്‍ ആവശ്യമുയര്‍ന്നു. സ്ത്രീസംരക്ഷണത്തിനായി വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ഐ. ഡി. സ്വാമി പറഞ്ഞു. സ്ത്രീകളുടെ പൊലീസ് സ്റേഷനുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+