Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പന്‍പുസ്തകം വിവാദത്തിലേക്ക്

ബാംഗ്ലൂര്‍: കര്‍ണ്ണാടക മുന്‍ ഡിജിപി ദിനകര്‍ വീരപ്പനെക്കുറിച്ചെഴുതിയ പുസ്തകം വിവാദമാകുന്നു. ഇംഗ്ലീഷില്‍ രചിച്ച വീരപ്പന്‍സ് പ്രൈസ് കാച്ച്- രാജ്കുമാര്‍ എന്ന 318 പേജുള്ള പുസ്തകത്തില്‍ കര്‍ണ്ണാടകസര്‍ക്കാരിനെയും മുഖ്യമന്ത്രി കൃഷ്ണയെയും ദിനകര്‍ പ്രതിക്കൂട്ടില്‍ കയറ്റുന്നു.

വീരപ്പന്റെ പിടിയില്‍ നിന്നും കന്നട നടന്‍ രാജ്കുമാറിനെ മോചിപ്പിക്കാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍ 20 കോടി നല്കിയെന്നതാണ് പ്രധാന ആരോപണം. ഈ തുക വിവിധ വ്യക്തികള്‍ വഴി ഘട്ടം ഘട്ടമായാണ് വീരപ്പന് എത്തിച്ചതെന്നും പറയുന്നു. ഇക്കൂട്ടത്തില്‍ ഒരു ഉയര്‍ന്ന പൊലീസുദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. ഈ പൊലീസുദ്യോഗസ്ഥന്റെ പേരും ദിനകര്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

രാജ്കുമാറിനെ 2000 നവമ്പര്‍ 14ന് മോചിപ്പിച്ച ശേഷം കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണ രണ്ടു തവണ വീരപ്പനുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവത്രെ. 108 ദിവസത്തെ റാഞ്ചല്‍ നാടകത്തിന് വിരാമമിട്ട് രാജ്കുമാറിനെ മോചിപ്പിക്കാന്‍ സന്മനസ്സ് കാട്ടിയ വീരപ്പനോട് നന്ദി പറയാനാണ് കൃഷ്ണ മൊബൈല്‍ വഴി ബന്ധപ്പെട്ടതെന്നും ദിനകര്‍ ആരോപിക്കുന്നു.

ഈ ആരോപണം കൃഷ്ണ നിഷേധിച്ചെങ്കിലും കര്‍ണ്ണാടകത്തില്‍ പ്രതിപക്ഷം ഒന്നടങ്കം കൃഷ്ണയുടെ രാജിക്ക് വേണ്ടി മുറവിളി കൂട്ടുകയാണ്. ദിനകറിന്റെ പുസ്തകം നിരോധിക്കുന്ന പ്രശ്നമില്ലെന്ന് കൃഷ്ണ നവമ്പര്‍ 26 ചൊവാഴ്ച വ്യക്തമാക്കി. അതേ സമയം ഈ പുസ്തകത്തിന്റെ കന്നട ഭാഷയിലുള്ള വിവര്‍ത്തനം ഉടന്‍ പുറത്തിറങ്ങും. ഇതോടെ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായേക്കുമെന്ന് കരുതുന്നു. വീരപ്പനെക്കുറിച്ച് ഇംഗ്ലീഷില്‍ രചിക്കപ്പെട്ട നാലാമത്തെ പുസ്തകമാണ് ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+