കാഞ്ചി കേസ്: ശ്രദ്ധ വേണമെന്ന് പ്രധാനമന്ത്രി
ദില്ലി: കാഞ്ചി മഠാധിപതിക്ക് സമൂഹത്തിലുള്ള ഉന്നതസ്ഥാനം കണക്കിലെടുത്ത് ഈ കേസ് ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കയച്ച കത്തിലാവശ്യപ്പെട്ടു.
ജയേന്ദ്രസരസ്വതിയുടെ ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. കൊലക്കുറ്റത്താേേടനുബന്ധിച്ചാണ് മഠാധിപതിയെ അറസ്റുചെയ്തതെന്ന് അറിയാം. നിയമത്തെ അതിന്റെ വഴിക്കു പോകാനനുവദിക്കണം.
കാഞ്ചി മഠാധിപതിക്ക് സമൂഹത്തിലുള്ള സ്വാധീനത്തെപ്പറ്റിയുള്ള പൂര്‍ണബോധ്യത്തോടെയാണ് തമിഴ്നാട് പൊലീസ് ഈ നടപടിക്കു മുതിര്‍ന്നതെന്നു കരുതുന്നു. കേസിനെക്കുറിച്ച് താന്‍ ശ്രദ്ധിക്കുന്നുണ്ട്. അനേകം പേരുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് ഈ സംഭവമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
സംഭവത്തെക്കുറിച്ച് ഇതാദ്യമായാണ് മന്‍മോഹന്‍സിംഗ് പ്രതികരിക്കുന്നത്. സ്വാമിയുടെ കേസില്‍ കേന്ദ്രഗവണ്മെന്റ് ഇടപെടില്ലെന്ന് നേരത്തെ അദ്ദേഹം പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications