ചരിത്രം മാറ്റാന്‍ ഇടതുപക്ഷശ്രമം
കൊല്‍ക്കത്ത: ഇന്ത്യയുടെ സുവര്‍ണചരിത്രം സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നു മായ്ച്ച് ഇന്ത്യന്‍ചരിത്രം തിരുത്തിയെഴുതാനാണ് ഇടതുപക്ഷ ചരിത്രകാരന്മാര് ശ്രമിക്കുന്നതെന്ന് എന്‍.സി.ഇ.ആര്.ടി മുന്‍ചെയര്‍മാന്‍ ജെ.എസ് രാജ്പുത് ആരോപിച്ചു.
ഒരു വിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കവെ പുതുതലമുറയെ തങ്ങളുടെ നേതാക്കന്മാരുമായി കൂട്ടിച്ചേര്‍ക്കുവാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍.സി.ഇ.ആര്.ടി വിദ്യാര്‍ത്ഥികളില്‍ മതവിഭാഗീയത വളര്‍ത്തുകയാണെന്ന ആരോപണം ശരിയല്ല.
തെളിവുകളില്ലെന്ന കാരണത്താല്‍ രാമന്റെയും കൃഷ്ണന്റെയും അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഇടതുനേതാക്കള്‍ യാതൊരു തെളിവുകളുടെയും അടിസ്ഥാനത്തിലല്ലാ മറ്റു മതത്തിലെ ദൈവങ്ങളില്‍ വിശ്വസിക്കുന്നത്.
വിദ്യാഭ്യാസമെന്നാല്‍ വെറും പരീക്ഷ മാത്രമല്ല, മറ്റു മതവിശ്വാസങ്ങളെയും സംസ്കാരത്തെയും മാനിക്കുകയെന്നതും കൂടിയാണ്. ദില്ലി യൂണിവേഴ്സിറ്റി പ്രൊഫസര്‍ കല്യാണി ജയിന്, കല്യാണി യൂണിവേഴ്സിറ്റി പ്രൊഫസര്‍ എസ്. കെ സര്‍കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications