Get Updates
Get notified of breaking news, exclusive insights, and must-see stories!

വധശ്രമക്കേസിലും ശങ്കരാചാര്യര്‍ റിമാന്റില്‍

ചെന്നൈ: കാഞ്ചി മഠത്തിലെ ജീവനക്കാരനായിരുന്ന ജി. രാധാകൃഷ്ണനെ കൊല ചെയ്യാന്‍ ശ്രമിച്ച കേസിലും കാഞ്ചി ശങ്കരാചാര്യരെ റിമാന്റ് ചെയ്തു.

ഡിസംബര്‍ ഒമ്പത് വരെയാണ് ശങ്കരാചാര്യരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തത്. കാഞ്ചിപുരം മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ശങ്കരാചാര്യരെ റിമാന്റ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. 2002 സപ്തംബറില്‍ രാധാകൃഷ്ണനെയും ഭാര്യയെയും ഒരു സംഘം ഗുണ്ടകള്‍ ആക്രമിച്ച കേസിലാണ് ഈ ഉത്തരവ്.

ശങ്കരരാമന്‍ കൊലക്കേസില്‍ കാഞ്ചിപുരം ഫസ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശങ്കരാചാര്യരുടെ റിമാന്റ് ഡിസംബര്‍ 10 വരെ നീട്ടിയിട്ടുണ്ട്. കാഞ്ചിപുരം ഫസ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ശങ്കരാചാര്യരെ കാഞ്ചിപുരം നവംബര്‍ 26 വെള്ളിയാഴ്ച വധശ്രമക്കേസില്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കി.

ശങ്കരരാമന്‍ കൊലക്കേസിലെ ചില പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ വധശ്രമക്കേസിലും ശങ്കരാചാര്യര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+