കരിപ്പൂര്‍ സംഭവം: സിറ്റിംഗ് ജഡ്ജി അന്വേഷിക്കില്ല
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് സിറ്റിംഗ് ജഡ്ജി അന്വേഷിക്കാനുള്ള സാധ്യതകള്‍ ചീഫ് ജസ്റിസ് ബി. സുഭാഷണ്‍ റെഡ്ഢി നിരാകരിച്ചു.
കോടതിയില്‍ ആവശ്യത്തിനുള്ള ജഡ്ജിമാരില്ലെന്നും ഇപ്പോള്‍ത്തന്നെ 1,37,000 കേസുകള്‍ തീര്‍പ്പാവാതെ കിടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സര്‍വീസില്‍ നിന്നു വിരമിച്ച ജഡ്ജിയെ കേസന്വേഷണത്തിന്റെ ചുമതലയേല്‍പ്പിക്കുന്നതിനെ കുറിച്ച് സര്‍ക്കാരിന് തീരുമാനമെടുക്കാം.
മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ക്വോ വാറണ്ടോ പെറ്റീഷന്‍ കോടതിയില്‍ പരിഗണിക്കുമ്പോഴാണ് ജസ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. മീഡിയാ പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ മര്‍ദനമനുവദിച്ച മന്ത്രി സത്യപ്രതിജ്ഞാലംഘനമാണു നടത്തിയതെന്നും അതുകൊണ്ടുതന്നെ തല്‍സ്ഥാനത്തു തുടരാന്‍ അര്‍ഹനല്ലെന്നും ക്വോവാറണ്ടോ ഹര്‍ജിിയിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിമാനത്താവളത്തില്‍ മുസ്ലീംലീഗുകാര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചപ്പോള്‍ പൊലീസ് അക്രമം തടയാതിരുന്നതിന് കോടതി അഡ്വേക്കേറ്റ് ജനറലിനോട് വിശദീകരണം ചോദിച്ചു.ഇക്കാര്യത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് എ.ജി കോടതിയെ ബോധിപ്പിച്ചു. ഐസ്ക്രീം കേസില്‍ മന്ത്രിക്കെതിരായ സാക്ഷി റജീനയുടെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതാണ് ലീഗുകാരെ പ്രകോപിപ്പിച്ചതെന്നും എ.ജി വിശദീകരിച്ചു.












Click it and Unblock the Notifications