Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബുവിന്റെ സമ്മേളനം തടയും: താമരാക്ഷന്‍

തിരുവനന്തപുരം: ബാബു ദിവാകരന്‍ പക്ഷത്തെ സംസ്ഥാന സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്പി (ബി) ജനറല്‍ സെക്രട്ടറി എ. വി. താമരാക്ഷന്‍ പറഞ്ഞു.

ഇത് നവംബര്‍ 27 ശനിയാഴ്ച നടത്താനിരിക്കുന്ന സമ്മേളനം പൊലീസ് വെടിവയ്പുണ്ടായാല്‍ പോലും തടയും. ആര്‍എസ്പി (ബി) എന്ന പേരില്‍ സമ്മേളനം നടത്താന്‍ മറ്റുള്ളവരെ അനുവദിക്കില്ല. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്- താമരാക്ഷന്‍ പറഞ്ഞു. നവംബര്‍ 26 വെള്ളിയാഴ്ച ആര്‍എസ്പി(ബി) പ്രത്യേക പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു താമരാക്ഷന്‍.

ആര്‍ എസ് പി (ബി) എന്ന പേര് ഉപയോഗിയ്ക്കാന്‍ ബാബു ദിവാകരന് അനുവാദമില്ല. ഷിബു ബേബി ജോണും വ്യക്തമാക്കി. ഇത് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റര്‍ ചെയ്ത പാര്‍ട്ടിയാണ്. ഇതിന് പ്രത്യേക കൊടിയും ഉണ്ട്. തോന്നുന്ന ആര്‍ക്കും ഉപയോഗിയ്ക്കാന്‍ ഉള്ളതല്ല ഈ പാര്‍ട്ടിയുടെ പേരും കൊടിയും. ബാബു ദിവാകരനെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ കത്ത് നല്‍കി ആവശ്യപ്പെട്ടതനുസരിച്ചാണ് ബാബു ദിവാകരനെ മന്ത്രിയാക്കിയത്. അതുകൊണ്ട് തന്നെ മാറ്റണമെന്ന കത്ത് മുഖ്യമന്ത്രി പരിഗണിയ്ക്കുമെന്ന് കരുതുന്നതായി ഷിബു അഭിപ്രായപ്പെട്ടു. സമ്മേളനം നടത്തി തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+