കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിതക്കെതിരെ പുതിയ കണ്ടെത്തലുമായി ചന്ദ്രിക

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭം പുറത്തുകൊണ്ടുവരുന്നതില്‍ പ്രധാനപങ്ക് വഹിക്കുകയും മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന അന്വേഷി നേതാവ് അജിതക്കെതിരെ പുതിയ ആരോപണവുമായി രംഗത്ത്.

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്നതില്‍ വ്യാപൃതമായിരിക്കുന്ന ചന്ദ്രിക ഇതിന്റെ ഭാഗമായാണ് അജിതക്കെതിരെ പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ ഇടതുതീവ്രവാദികള്‍ വിവിധ ജില്ലകളില്‍ സായുധ സമരത്തിനൊരുങ്ങുകയാണെന്നും മുന്‍ നക്സലൈറ്റായ അജിത ഈ സമരനീക്കത്തില്‍ പങ്കാളിയാണെന്നുമാണ് ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിപ്രശ്നം വീണ്ടും പുകഞ്ഞപ്പോള്‍ ഇന്ത്യാവിഷന്‍ ചാനലിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയതിന് സമാനമായാണ് ചന്ദ്രിക ഇപ്പോള്‍ പുതിയ കണ്ടെത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

മുന്‍ നക്സൈലറ്റുകളും പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും ചേര്‍ന്ന് സായുധസമരത്തിനൊരുങ്ങുകയാണെന്നും മുന്‍ നക്സലൈറ്റായ മുണ്ടൂര്‍ രാവുണ്ണി ഈ നീക്കത്തിന് തുടക്കമിടാനായി ഒളിവില്‍ പോയിരിക്കുകയാണെന്നും ചന്ദ്രിക റിപ്പോര്‍ട്ടില്‍ പറയുന്നു.

അറുപതുകളിലേതു പോലുള്ള ഒരു സായുധ സമരത്തിനാണ് ഇടതുതീവ്രവാദികള്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വയനാട്, ഇടുക്കി ജില്ലകളിലെ ആദിവാസി സംഘടനകള്‍ ഈ നീക്കത്തില്‍ പങ്കാളികളാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

സിപിഎമ്മുമായി അകന്ന സെക്രട്ടറിയേറ്റിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുള്‍പ്പെടെ ഒരു കൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ നീക്കത്തെ അനുകൂലിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അജിതയെ ഒരു കേസില്‍ കുടുക്കാനുള്ള ദൂരൂഹ ലക്ഷ്യമാണോ ഇതിന് പിന്നിലെന്നും സംശയമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X