Get Updates
Get notified of breaking news, exclusive insights, and must-see stories!

1200 വിജിലന്‍സ് കേസുകളില്‍ അന്വേഷണം

തിരുവനന്തപുരം: ഭരണതലത്തില്‍ അഴിമതി ഇല്ലാതാക്കാനും കാര്യക്ഷമമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

ഈയിടെ നടന്ന വിജിലന്‍സ് റെയ്ഡുകള്‍ ഒരു തുടക്കം മാത്രമാണ്. അഴിമതിക്കാരെ രക്ഷപ്പെടാന്‍ ഒരു തരത്തിലും അനുവദിക്കില്ല. കൂടുതല്‍ ശക്തമായ നടപടികളാവും തുടര്‍ന്നുണ്ടാവുക.

1200 കേസുകളില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 51 പേരാണ് അറസ്റ് ചെയ്യപ്പെടുകയും സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെടുകയും ചെയ്തത്. ജയിലിലായവരില്‍ ഒരു വകുപ്പ് തലവനും സബ് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടും.

റെയ്ഡുകളെ തുടര്‍ന്ന് ചെക്ക് പോസ്റുകളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചിട്ടുണ്ട്. റെയ്ഡിനെ തുടര്‍ന്ന് വാളയാര്‍ ചെക്പോസ്റിലെ 17 ജീവനക്കാരെയാണ് സസ്പെന്റ് ചെയ്തത്. ആര്യങ്കാവ് ചെക്ക് പോസ്റിലെ ആറ് ജീവനക്കാര്‍ സസ്പെന്‍ഷനിലായി. മഞ്ചേശ്വരത്ത് 12ഉം അമരവിളയില്‍ മൂന്നും ജീവനക്കാര്‍ സസ്പെന്റ് ചെയ്യപ്പെട്ടു. കൂടാതെ രണ്ട് അസിസ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരും നാല് സബ് ഇന്‍സ്പെക്ടര്‍മാരും സസ്പെന്‍ഷനിലായി.

ആര്‍ ടി ഓഫീസുകളിലെ റെയ്ഡിനെ തുടര്‍ന്ന് നാല് ജീവനക്കാര്‍ കരുനാഗപ്പള്ളിയിലും രണ്ട് ജീവനക്കാര്‍ ചാലക്കുടിയിലും സസ്പെന്റ് ചെയ്യപ്പെട്ടു. വിജിലന്‍സ് ഉദ്യോഗസ്ഥരെ ആക്രമിച്ച ഒരു സബ് ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+