കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍.ഡി.എഫിനെതിരെ മഹിളാഅസോസിയേഷന്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കുവാനായി എടുത്ത നടപടികളെ സി.പി.എം ജനാധിപത്യ മഹിളാഅസോസിയേഷന്‍ കോടതിയില്‍ ചോദ്യം ചെയ്തു.

സംഭവത്തില്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തി അന്നത്തെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ കല്ലട സുകമാരന്‍ നായര്‍ നല്‍കിയ റിപ്പോര്‍ട്ട് പൊലീസ് അട്ടിമറിക്കുകയായിരുന്നുവെന്ന് മഹിളാ അസോസിയേഷന്റെ എറണാകുളം ജില്ലാസെക്രട്ടിറി പി.ജെ ഷൈല ഹര്‍ജിയില്‍ ആരോപിച്ചു.

പീഡനത്തിനിരരായ പെണ്‍കുട്ടികള്‍ നല്‍കിയ മൊഴികളില്‍ കുഞ്ഞാലിക്കുട്ടി പ്രതിയാണെന്നുള്ള തെളിവുകളുണ്ടെന്നു കാണിച്ച് കല്ലട സുകുമാരന്‍ നായര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ പുറംതള്ളി അന്നത്തെ അഡ്വേക്കേറ്റ് ജനറല്‍ എം. കെ ദാമോദരനോടു പറഞ്ഞ് കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശം വരാത്ത രീതിയിലുള്ള ഒരു റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

കേസനുബന്ധമായായ എല്ലാ രേഖകളും താന്‍ പരിശോധിച്ചിരുന്നുവെന്ന് എം.കെ ദാമോദരന്‍ കോടതിയില്‍ പറഞ്ഞതിനെ ഹര്‍ജിക്കാരി എതിര്‍ത്തു. കല്ലട സുകുമാരന്റെ റിപ്പോര്‍ട്ടിനെ പറ്റി യാതൊരു പരാമര്‍ശവുമുണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടിയെ മനപൂര്‍വം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും ചീഫ് ജസ്റിസ് സുഭാഷണ്‍ റെഡ്ഢി, ജസ്റിസ് സിറിയക് തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിനു മുന്‍പാകെ ഹര്‍ജിക്കാരി ബോധിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X