കിളിരൂര്‍: സിബിഐ അന്വേഷിക്കും
ദില്ലി: കിളിരൂര്‍ പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കും. പീഡനത്തിരയായ പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ അന്വേഷണമേറ്റെടുക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ഈ തീരുമാനം. ഒരു സി.ബി.ഐ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.
സീരിയലില്‍ അവസരം കൊടുക്കാമെന്നു പറഞ്ഞ് 16 വയസുള്ള ശാരി എസ്. നായര്‍ എന്ന പെണ്‍കുട്ടിയെ നിരവധി പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
പ്രസവത്തെ തുടര്‍ന്നുണ്ടായ അണുബാധയെ തുടര്‍ന്ന് പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ വച്ച് മരിച്ചു.
സംഭവത്തിലെ കുറ്റവാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.












Click it and Unblock the Notifications