കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിച്ചു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷികളെ സിപിഎം അനുസ്മരിച്ചു. അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന യോഗം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനസര്‍ക്കാര്‍ എഡിബിയ്ക്ക് സംസ്ഥാനത്തെ പണയംവയ്ക്കുന്നതിനെതിരെ പൊരുതണമെന്ന് പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. എട്ടുവര്‍ഷം മുമ്പ് കൂത്തുപറമ്പില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്തതുപോലെയുള്ള സര്‍ക്കാരിന്റെ തീവ്രവാദം എഡിബിയിലൂടെ വീണ്ടും രംഗത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളുടെ ഭാവി വരെ എഡിബിയ്ക്ക് സര്‍ക്കാര്‍ പണയപ്പെടുത്തുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ സര്‍ക്കാര്‍ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് എം. സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി തപന്‍ സിന്‍ഹ, സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം ഇ.പി. ജയരാജന്‍, സംസ്ഥാനകമ്മിറ്റി അംഗം പി. ജയരാജന്‍ എംഎല്‍എ, ഡിവൈഎഫ്ഐ അഖിലേന്ത്യാപ്രസിഡന്റ് എന്‍.എന്‍. കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.

രക്തസാക്ഷി അനുസ്മരണത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ വളണ്ടിയര്‍മാരുടെ മാര്‍ച്ചും നടന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X