കെഎസ്ഇബി പണിമുടക്ക് ഭാഗികം
തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ പണിമുടക്ക് ഭാഗികം. വൈദ്യുതിബോര്‍ഡ് സ്വകാര്യവല്ക്കരണത്തിലും വൈദ്യുതി ബോര്‍ഡിനെ വിഭജനത്തിനും എതിരായി പ്രതിപക്ഷ യൂണിയനുകളാണ് 24മണിക്കൂര്‍ സമരത്തിനാഹ്വാനം ചെയ്തത്.
50 ശതമാനം ജീവനക്കാര്‍ ജോലിക്ക് ഹാജരായതായി വൈദ്യുതിബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഒരിടത്തുനിന്നും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രധാനപ്പെട്ട വൈദ്യുതി കേന്ദ്രങ്ങളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചതിനാല്‍ പണിമുടക്കിയ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കില്ല. സര്‍ക്കാര്‍ അനുകൂല യൂണിയനായ ഐഎന്‍ടിയുസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തിരുന്നതായി പണിമുടക്കിയ കെഎസ്ഇബി വര്‍ക്കേഴ്സ്യൂണിയന്‍, കെഎസ്ഇബി വര്‍ക്കേഴ്സ് ഫെഡറേഷന്‍ നേതാക്കള്‍ അവകാശപ്പെട്ടു.
എന്നാല്‍ ഈ സമരം രാഷ്ട്രീയപ്രേരിതമായതിനാലാണ് തങ്ങള്‍ സമരത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് ഐഎന്‍ടിയുസി യൂണിയന്‍ നേതാവ് എം.എസ്. റാവുത്തര്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡിലെ മാറ്റങ്ങളില്‍ തന്റെ നിയന്ത്രണങ്ങള്‍ക്കപ്പുറമാണെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു. താരിഫ് റഗുലേറ്ററി കമ്മിഷന്‍ നിലവില്‍ വന്നാല്‍ വൈദ്യുതിനിരക്ക് വര്‍ധനയില്‍ പോലും വൈദ്യുതിമന്ത്രിക്ക് അവകാശമില്ലാതെവരുന്ന കാലമാണ് വരാന്‍പോകുന്നത്. മാറ്റങ്ങളുടെ ഈ കാലത്ത് ഈ സമരം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications