Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ഓഫീസുകളില്‍ ലോട്ടറി വില്പന

തിരുവനന്തപുരം: അതാവശ്യ കാര്യങ്ങള്‍ സാധിക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നവര്‍ ജീവനക്കാരുടെ പുതിയ മുഖം കണ്ട് അന്തം വിടുകയാണ്. ഒരു ലോട്ടറി ടിക്കറ്റെടുക്കണേയെന്ന് വരുന്നവരോടെല്ലാം അപേക്ഷിക്കുന്ന ജീവനക്കാര്‍ അവര്‍ക്ക് പുതിയ കാഴ്ചയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കുന്നതിനായി അക്ഷയനിധി ലോട്ടറി വില്‍ക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ ഏല്പിച്ചതോടെയാണ് ചിരിച്ചപേക്ഷിക്കുന്ന ജീവനക്കാരുടെ പുതിയ മുഖം സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നവര്‍ കണ്ടുതുടങ്ങിയത്.

ലോട്ടറി വില്പനയിലൂടെ 10 കോടി രൂപ ശേഖരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 40 ലക്ഷം ടിക്കറ്റുകളാണ് സര്‍ക്കാര്‍ ജീവനക്കാരെ വില്ക്കാനായി ഏല്പിച്ചിരിക്കുന്നത്. 50 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

ലോട്ടറി വില്പന സര്‍ക്കാര്‍ ജീവനക്കാരെ ഏല്പിച്ചത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. അഴിമതി തടയുന്നതിനുള്ള ശ്രമങ്ങള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ ലോട്ടറി ടിക്കറ്റ് വില്‍ക്കാന്‍ ഏല്പിച്ചത് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണെന്ന് ചില ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ ഫണ്ട് പിരിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് മുമ്പുമുണ്ടായിട്ടുണ്ട്. പ്രധാനമായും രാഷ്ട്രീയ പാര്‍ട്ടികളാണ് ഫണ്ട് പിരിവിന് സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുന്നത്. കേരളാ കോണ്‍ഗ്രസ് ബി യുടെ രസീത് ബുക്ക് കൈവശമുണ്ടായിരുന്ന ഒരു വെഹിക്കിള്‍ ഇന്‍സ്പെക്ടറെ കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ തൃശൂരില്‍ ഈയിടെ അറസ്റ് ചെയ്തിരുന്നു.

ഈ സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഫണ്ട് പിരിവിന് നിയോഗിക്കരുതെന്ന് യു ഡി എഫിലെ ഘടകക്ഷികള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മിക്ക വകുപ്പുകളിലും ഇപ്പോഴും ഫണ്ട് പിരിവ് തുടരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+