Get Updates
Get notified of breaking news, exclusive insights, and must-see stories!

മുജാഹിദ്ദീന്‍ സമ്മേളനങ്ങള്‍ ഡിസംബറില്‍

കൊച്ചി: മുജാഹിദ്ദീന്‍ വിഭാഗത്തിലെ പ്രബലമായ രണ്ട് സംഘടനകളുടെ സംസ്ഥാന സമ്മേളനങ്ങള്‍ ഡിസംബറില്‍ കൊച്ചിയിലും കോഴിക്കോടുമായും നടക്കും.

കേരള നട്വത്തുല്‍ മുജാഹിദ്ദീന്റെ സംസ്ഥാന സമ്മേളനം ഡിസംബര്‍ 26 മുതല്‍ 29 വരെ കൊച്ചിയില്‍ നടക്കും. സമ്മേളനത്തില്‍ അഞ്ച് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘടനയുടെ സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ സലാഫി പറഞ്ഞു. നാല് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഈജിപ്തില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള നൂറോളം വിദേശ പ്രതിനിധികള്‍ പങ്കെടുക്കും.

ഡോ. അലി അജ്മാന്റെ അധ്യക്ഷതയില്‍ സമ്മേളനത്തിന്റെ നടത്തിപ്പിനായി ഒരു ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംഘടനയുടെ സന്ദേശം എല്ലാവരിലുമെത്തിക്കാനായി വിവിധ പരിപാടികള്‍ നടത്തിവരികയാണെന്ന് ഡോ. അലി അജ്മാന്‍ പറഞ്ഞു.

കേരള നട്വത്തുല്‍ മുജാഹിദ്ദീനില്‍ നിന്നും പിളര്‍ന്ന സംഘടനയുടെ സമ്മേളനം ഡിസംബര്‍ 19 മുതല്‍ 22 വരെ കോഴിക്കോട്ട് നടക്കും. അഞ്ച് ലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘടനയുടെ സെക്രട്ടറി ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 50,000 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സൗദി അറേബ്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമായി ഒട്ടറേ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായെത്തും. അറബിക് സാഹിത്യ സെമിനാറില്‍ അറബി എഴുത്തുകാര്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+