Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രൊഫണല്‍ കോളജ്: സര്‍ക്കാരിനെതിരെ എന്‍എസ്എസ്

ചങ്ങനാശേരി: മാനേജ്മെന്റുകളുടെ സമ്മര്‍ദത്തിന് വഴങ്ങി സ്വകാര്യ ന്യൂനപക്ഷ പ്രൊഫഷണല്‍ കോളജുകളിലെ സീറ്റുകളില്‍ ഭൂരിഭാഗവും അവര്‍ക്ക് വിട്ടുകൊടുക്കുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് അസന്തുലിതാവസ്ഥയുണ്ടാക്കുമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി. കെ. നാരായണ പണിക്കര്‍ പറഞ്ഞു.

സുപ്രിം കോടതി വിധി നടപ്പിലാക്കുമ്പോള്‍ നീതി ഉറപ്പുവരുത്തുന്നതിനായുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് പണിക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരല്ല സംസ്ഥാന സര്‍ക്കാരുകളാണ് ന്യൂനപക്ഷ കോളജുകളുടെ പദവി നിശ്ചയിക്കേണ്ടതെന്ന് സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ കണ്ടെത്താന്‍ ജാതിതിരിച്ച സെന്‍സെസെടുക്കണം. 1930ന് ശേഷം അതുണ്ടായിട്ടില്ല.

50 ശതമാനം സീറ്റുകള്‍ മാനേജ്മെന്റിന് നല്‍കാനുള്ള നീക്കം സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ പ്രൊഫണല്‍ വിദ്യാഭ്യാസരംഗം ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് അന്യമാവുന്നതിന് ഇടവരുത്തും. സീറ്റുകളുടെ 10 ശതമാനം വിദേശ മലയാളികള്‍ക്ക് വേണ്ടി നീക്കിവെച്ചിരിക്കുകയാണ്. മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്ന പ്രകാരം 75 ശതമാനം സീറ്റുകള്‍ അവര്‍ക്ക് നല്‍കിയാല്‍ സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗം കടുത്ത അസന്തുലിതാവസ്ഥയിലാവും.

സുപ്രിം കോടതി വിധിയില്‍ പല കാര്യങ്ങളും വ്യക്തമല്ല. മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനത്തിന് ന്യൂനപക്ഷ കോളജുകള്‍ക്ക് തങ്ങളുടേതായ രീതികള്‍ ഉപയോഗിക്കാമെന്ന് വിധിയില്‍ പറയുന്നു. പ്രവേശനത്തില്‍ ക്രമക്കേടുകളുണ്ടാവുന്നതിന് ഇത് കാരണമാവും- പണിക്കര്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+