Get Updates
Get notified of breaking news, exclusive insights, and must-see stories!

പി.ജെ.കുര്യന് കോടതി ശിക്ഷ വിധിച്ചു

പത്തനംതിട്ട: ടാറ്റാ കമ്പനി നല്‍കിയ ഒരു അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ജെ. കുര്യന് പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പിഴ വിധിച്ചു.

ആയിരം രൂപ പിഴയായി അടച്ചില്ലെങ്കില്‍ ഒരു മാസത്തെ വെറും തടവ് അനുഭവിക്കണമെന്നാണ് കോടതി വിധി.

1998 സപ്തംബറില്‍ പത്തനംതിട്ട ഗസ്റ് ഹൗസില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കവെ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നതിന് അനുമതി ലഭിക്കുന്നതിനായി ടാറ്റാ കമ്പനി കേന്ദ്രസര്‍ക്കാരിന് കോഴ നല്‍കിയെന്ന പി. ജെ. കുര്യന്റെ പരാമര്‍ശത്തിനെതിരെയാണ് കേസ് നല്‍കിയത്. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിലെ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.

താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും പത്രം തന്റെ വാചകങ്ങള്‍ വളച്ചൊടിച്ചതാണെന്നുമായിരുന്നു കുര്യന്റെ വിശദീകരണം. തുടര്‍ന്ന് ഇന്ത്യന്‍ എക്സ്പ്രസ് ആക്ടിംഗ് എഡിറ്റര്‍ എന്‍. മാധവന്‍കുട്ടി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുര്യന്റെ പ്രസ്താവന സംബന്ധിച്ച വാര്‍ത്ത തീര്‍ത്തും വസ്തുതാപരമാണെന്ന് വ്യക്തമാക്കി.

മാതൃകാപരമായാണ് കുര്യന് ശിക്ഷ വിധിക്കുന്നതെന്ന് വിധിന്യായത്തില്‍ കോടതി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+