Get Updates
Get notified of breaking news, exclusive insights, and must-see stories!

തോട്ടംപ്രതിസന്ധി: ദില്ലിയില്‍ ചര്‍ച്ച നടന്നു

ദില്ലി: തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ മന്ത്രിമാര്‍ ദില്ലിയില്‍ പ്രധാനമന്ത്രി വാജ്പേയി, കൃഷിമന്ത്രി അജിത് സിംഗ് എന്നിവരുമായി ചര്‍ച്ചചെയ്തു.

തോട്ടംമേഖലയിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ രൂപീകരിച്ച മന്ത്രിസഭാഉപസമിതിയിലെ അംഗങ്ങളായ ധനകാര്യമന്ത്രി ശങ്കരനാരായണന്‍, റവന്യൂമന്ത്രി കെ.എം. മാണി, തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ എന്നിവര്‍ ദില്ലിയിലെ ചര്‍ച്ചകളില്‍ പങ്കെടുത്തു. പ്രശ്നങ്ങളോട് കേന്ദ്രസര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്ന് ശങ്കരനാരായണന്‍ പറഞ്ഞു. തോട്ടം മേഖലയില്‍ 25,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഒട്ടേറെ തോട്ടങ്ങള്‍ പൂട്ടിക്കിടക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തില്‍ നിന്നും അര്‍ഹമായി ലഭിക്കേണ്ട സഹായം ലഭിക്കണമെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

പ്രശ്നം പരിഹരിക്കാന്‍ നികുതിയിളവ് നല്കാനും ലേലത്തിലെ അപാകതകള്‍ പരിഹരിക്കാനും കേരളം ആവശ്യപ്പെട്ടു. ഒപ്പം പട്ടിണിയില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് സൗജന്യമായി നല്കാന്‍ 10,000 ടണ്‍ അരി നല്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും തൊഴില്‍ മന്ത്രി ബാബുദിവാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+