സിപിഎം ഓഫീസില്‍ പൊലീസുകാരുടെ യോഗം
പത്തനംതിട്ട: സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസുകാരുടെ രഹസ്യയോഗം നടന്നതായി സ്പെഷല്‍ ബ്രാഞ്ച് പൊലീസ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
മുന്‍ അസോസിയേഷന്‍ ഭാരവാഹികളുള്‍പ്പെടെ ഏഴ് പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ജില്ലയിലെ ഒരു പ്രമുഖ സി പി എം നേതാവിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
പാര്‍ട്ടി ഓഫീസുകളില്‍ പൊലീസുകാര്‍ യോഗം ചേരുന്നത് തെറ്റാണെന്നും യോഗത്തില്‍ പങ്കെടുത്ത പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും പത്തനംതിട്ട എസ് പി നടരാജന്‍ പറഞ്ഞു.












Click it and Unblock the Notifications