Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്റര്‍നാഷണല്‍ സ്കൂള്‍ ജൂലായില്‍

തിരുവനന്തപുരം: അന്താരാഷ്ട്രനിലവാരത്തില്‍ പഠനസൗകര്യമൊരുക്കുന്ന ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്കൂള്‍ (ടിഐഎസ്) 2003 ജൂലായില്‍ പ്രവര്‍ത്തനം തുടങ്ങും.

ഇന്റര്‍നാഷണല്‍ ബാക്കുലറേറ്റ് നിലവാരത്തിലുള്ള സിലബസ് , കേംബ്രിഡ്ജ് സര്‍വകലാശാലയുടെ എ, ഒ ലെവലുകള്‍ക്കൊത്ത പഠന നിലവാരം, കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കേറ്റിന്റെ നിലവാരത്തിലുള്ള പരീക്ഷകള്‍ എന്നിവയാണ് ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള നേട്ടങ്ങള്‍. ആദ്യഘട്ടത്തില്‍ കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ എട്ടാം ക്ലാസ് വരെയാണ് ക്ലാസ്സുകള്‍ തുടങ്ങുന്നത്.

തിരുവനന്തപുരത്ത് ടെക്നോപാര്‍ക്ക് സ്ഥാപിച്ച് കേരളത്തില്‍ വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ച ജി. വിജയരാഘവനാണ് സ്കൂളിന്റെ ഡയറക്ടര്‍. ഈ സ്കൂളിനെക്കുറിച്ച് ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ബോധവല്ക്കരണം നടത്തുന്നതിന്റെ ഭാഗമായി ജി. വിജയരാഘവനും സ്കൂളിന്റെ പ്രസിഡന്റായ മസ്കറ്റില്‍ ജോലി ചെയ്യുന്ന വിദേശമലയാളി ജോര്‍ജ്ജ് എം. തോമസും നവമ്പര്‍ 26 ചൊവാഴ്ച ബഹറിനില്‍ മലയാളികളുമായി കൂടികാഴ്ച നടത്തുന്നുണ്ട്. ചൊവാഴ്ച വൈകീട്ട് ഏഴ് മണിക്ക് ബഹറിന്‍ കോണ്‍ഫറന്‍സ് സെന്ററിലെ ഹോളിഡേ ഇന്നില്‍ സ്കൂളിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇവര്‍ വിശദീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+