ശോഭന നോട്ടീസിന് മറുപടി നല്‍കി
തിരുവനന്തപുരം: കെ പി സി സി അച്ചടക്ക സമിതിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ശോഭനാ ജോര്‍ജ് എം എല്‍ എ മറുപടി നല്‍കി.
നവംബര്‍ 24 ഞായറാഴ്ചയാണ് നോട്ടീസിനുള്ള മറുപടി കെ പി സി സി ഓഫീസിലെത്തിച്ചത്. നവംബര്‍ 25 ആയിരുന്നു നോട്ടീസിന് മറുപടി നല്‍കേണ്ട അവസാന ദിവസം. മറുപടിയില്‍ തനിക്കെതിരായ ആരോപണങ്ങള്‍ ശോഭന നിഷേധിച്ചു.
അച്ചടക്ക സമിതിയുടെ മുന്നില്‍ ഹാജരായി മൊഴി നല്‍കാന്‍ ശോഭനാ ജോര്‍ജിന് അനുമതി നല്‍കിയിട്ടുണ്ട്. സമിതിയ്ക്ക് മുന്നില്‍ ഹാജരാവാനുള്ള അവസരം നല്‍കണമെന്ന് ശോഭന അഭ്യര്‍ഥിച്ചിരുന്നു. ഡിസംബര്‍ മൂന്നിന് ചേരുന്ന അച്ചടക്ക സമിതിയ്ക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കാനാണ് ശോഭനയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications