Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭനയെ അജ്ഞാതകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായ ശോഭനാ ജോര്‍ജ് എം എല്‍ എയെ അജ്ഞാത കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു.

നവംബര്‍ 26 ചൊവാഴ്ച രാവിലെ പത്തരയ്ക്ക് മുട്ടടയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ശോഭനാ ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയതിന് ശേഷമാണ് ശോഭനയെ ചോദ്യം ചെയ്യാനായി അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. ചോദ്യം ചെയ്യല്‍ വൈകുന്നേരം വരെ തുടരും.

വ്യാജരേഖക്കേസില്‍ നാലാം പ്രതി ജയചന്ദ്രന്റെ വെളിവെടുപ്പുകളുടെ അടിസ്ഥാനത്തിലാണ് ശോഭനയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് നോട്ടീസ് നല്‍കിയത്. മന്ത്രി കെ. വി. തോമസിനെതിരായ വ്യാജരേഖ താനും ശോഭനയും ശോഭനയുടെ പി എ അനില്‍ പി. ശ്രീരംഗവും ചേര്‍ന്നാണ് ഉണ്ടാക്കിയതെന്ന് ജയചന്ദ്രന്‍ വെളിപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് എസ് പി നടരാജന്‍ അറിയിച്ചിരുന്നു.

വ്യാജരേഖക്കേസില്‍ ഇതിന് മുമ്പ് രണ്ടു തവണ ശോഭനയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. ഒരാഴ്ചയായി ശോഭനയ്ക്ക് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചുവരികയായിരുന്നു. നോട്ടീസ് നല്കാനായി ശോഭനയുടെ വീട്ടിലെത്തിയപ്പോഴൊക്കെ അവര്‍ സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. അതിനിടയിലാണ് നവംബര്‍ 25 തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ശോഭനയുടെ വീട്ടിലെത്തി നോട്ടീസ് നല്‍കിയത്. ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവാമെന്ന് ശോഭന അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+