പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി, കെ എസ് ഇ ബി ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു.
കെ എസ് ഇ ബിയെയും കെ എസ് ആര്‍ ടി സിയെയും തകര്‍ക്കുന്ന നയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോവണമെന്നും ജീവനക്കാരുടെ അടിയന്തിരാവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. കെ എസ് ഇ ബിയിലെ ഇടതുപക്ഷ യൂണിയനുകളും കെ എസ് ആര്‍ ടി സിയിലെ എല്ലാ യൂണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
കെ എസ് ആര്‍ ടി സിയിലെ എല്ലാ യൂണിയനുകളും നടത്തുന്ന സമരം സംസ്ഥാനത്ത് പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ യാത്രാ ക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്. കല്ലേറുണ്ടാവുമെന്നതിനാല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ നിരത്തിലിറക്കില്ലെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നു.
നവംബര്‍ 26 ചൊവാഴ്ച അര്‍ധരാത്രി 12 മണി വരെയാണ് പണിമുടക്ക്.












Click it and Unblock the Notifications