കെ എസ് ആര്‍ ടി സി പണിമുടക്ക് പൂര്‍ണ്ണം
തിരുവനന്തപുരം: ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് കെ എസ് ആര്‍ ടി സി യില്‍ പൂര്‍ണം. എന്നാല്‍ വൈദ്യുതി ബോര്‍ഡില്‍ പണിമുടക്ക് ഭാഗികമാണ്.
എല്ലാ യൂണിയനുകളും പങ്കെടുക്കുന്നതിനാലാണ് കെ എസ് ആര്‍ ടിസി യുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചത്. കോണ്‍ഗ്രസ് സംഘടനകള്‍ വിട്ടുനില്‍ക്കുന്നതിനാല്‍ കെ എസ് ഇ ബി യിലെ സമരം ഭാഗികമായി. വൈദ്യുതി വിതരണം മുടങ്ങിയിട്ടില്ല.
കെ എസ് ഇ ബിയെയും കെ എസ് ആര്‍ ടി സിയെയും തകര്‍ക്കുന്ന നയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോവണമെന്നും ജീവനക്കാരുടെ അടിയന്തിരാവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. കെ എസ് ഇ ബിയിലെ ഇടതുപക്ഷ യൂണിയനുകളും കെ എസ് ആര്‍ ടി സിയിലെ എല്ലാ യൂണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
കെ എസ് ആര്‍ ടി സിയിലെ എല്ലാ യൂണിയനുകളും നടത്തുന്ന സമരം സംസ്ഥാനത്ത് പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ യാത്രാ ക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്. കല്ലേറുണ്ടാവുമെന്നതിനാല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ നിരത്തിലിറക്കില്ലെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നു. ഇതിനിടെ അടുത്തമാസം ട്രാന്‍സ്പോര്‍ട്ട് ജിവനക്കാര്‍ക്ക് ശമ്പളം വൈകുമെന്ന് മന്ത്രി വ്യക്താക്കിയിട്ടുണ്ട്. സ്വതവേ നഷ്ടത്തിലോടുന്ന കോര്‍പ്പറേഷന്റെ നഷ്ടം കൂട്ടാന്‍ മാത്രമേ ഈ പണിമുടക്ക് സഹായിയ്ക്കുകയുള്ളു എന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതേ സമയം പമ്പയിലേക്ക് കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തി.
കെ എസ് ആര്‍ ടി സിയില്‍ പണിമുടക്കിയ തൊഴിലാളികള്‍ വിവിധ ഡിപ്പോകള്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്തി. നവംബര്‍ 26 ചൊവാഴ്ച അര്‍ധരാത്രി 12 മണി വരെയാണ് പണിമുടക്ക്.












Click it and Unblock the Notifications