റോയിട്ടേഴ്സ് ലേഖകര്‍ പണിമുടക്കിന്
ലണ്ടന്‍: തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനും എഡിറ്റോറിയല്‍ ജോലിക്കാരെ ബാംഗ്ലൂര്‍, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിന്യസിക്കുന്നതിനുമെതിരെ വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്സിലെ ജേണ്‍ണലിസ്റ്റുകള്‍ സമരത്തിനൊരുങ്ങുന്നു.
ഇതു സംബന്ധിച്ച മാനേജ്മെന്റ് നിലപാടു വ്യക്തമാക്കാന്‍ ആവശ്യപ്പെടുമെന്നും തങ്ങളുടെ ആവശ്യങ്ങളംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ സമരം നടത്തുവാനുള്ള ബില്ല് അടുത്തവര്‍ഷമാദ്യം വോട്ടിനിടുമെന്നും നാഷണല്‍ ജേര്‍ണലിസ്റ് യൂണിയന്‍ ഓര്‍ഗനൈസറായ ബാരി ഫിസ്പാട്രിക് അറിയിച്ചു.
റോയട്ടേഴ്സില്‍ ആകെയുള്ള 2,300 ജേര്‍ണലിസ്റുകളില്‍ 400 പേര്‍ ലണ്ടനിലാണ്. കമ്പനി നഷ്ടത്തിലായതിനെ തുടര്‍ന്ന് ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും നിലവിലുള്ള ജോലികള്‍ ചെലവു കുറഞ്ഞ മററു സ്ഥലങ്ങളിലേക്കു മാറ്റുവാനും കമ്പനി തീരുമാനിക്കുകയായിരുന്നു.
250ളം പേരുടെ അവസരങ്ങള്‍ നഷ്ടപ്പെടുമെന്നും ഇതെക്കുറിച്ചുള്ള കമ്പനി അറിയിപ്പ് ഉടനെ വരുമെന്നും റോയിട്ടേഴ്സിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കമ്പനിയുടെ ഈ നടപടി 10 ശതമാനം ജേര്‍ണലിസ്റുകളുടെ ജോലി നഷ്ടപ്പെടുത്തുമെന്നാണു കരുതുന്നത്.
ഇപ്പോള്‍ത്തന്നെ വാള്‍സ്ട്രീറ്റില്‍ നിന്നും പത്തോളം ജോലികള്‍ ബാംഗ്ലൂരിലേക്കു മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ ജേര്‍ണലിസ്റുകളാണ് ഈ ജോലികള്‍ ചെയ്യുന്നത്.റോയിട്ടേഴസിില്‍ സമരമാരംഭിച്ചാല്‍ ലോകമെമ്പാടുമുള്ള വാര്‍ത്താസര്‍വീസുകളെ ബാധിക്കും.












Click it and Unblock the Notifications