ബിജെപിക്കെതിരെ സിപിഎം
ദില്ലി: സാമ്രാജ്യത്വത്തെയും സമ്പന്നരെയും അനുകൂലിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയും അത്തരമൊരു പാര്‍ട്ടിക്ക് ഇന്ത്യന്‍ ദേശീയതയെ പ്രതിനിധീകരിക്കാനാവില്ലെന്നും സിപിഎം പോളിറ്റ്ബ്യൂറോ അഭിപ്രായപ്പെട്ടു.
റാഞ്ചിയില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ എല്‍. കെ. അദ്വാനി നടത്തിയ പ്രസംഗം ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഹിന്ദുക്കളെയും ഹിന്ദുയിസത്തെയും ഹിന്ദുത്വത്തെ കുറിച്ച് ആര്‍എസ്എസ് സങ്കല്പത്തില്‍ ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഎം പോളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടി.
ശങ്കരാചാര്യരുടെ അറസ്റ് രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ബിജെപി. നേരത്തെ ഉമാഭാരതിയുടെ അറസ്റും സവാര്‍ക്കറോടുള്ള നിന്ദയും രാഷ്ട്രീയതാത്പര്യത്തിനായി ഉപയോഗിക്കാനുള്ള ശ്രമങ്ങളില്‍ പരാജയപ്പെട്ടതു പോലെ ഈ ശ്രമത്തിലും ബിജെപി പരാജയപ്പെടും- സിപിഎം പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications