സോറനെ വീണ്ടും കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി
ദില്ലി: 1975ല്‍ ഉണ്ടായ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ് വാറന്റ് പുറപ്പെടുവിക്കപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ച് ജെഎംഎം നേതാവ് ഷിബു സോറന് വീണ്ടും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
നേരത്തെ സോറന്റെ ചുമതലയിലുണ്ടായിരുന്ന കല്‍ക്കരി വകുപ്പ് തന്നെയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. നവംബര്‍ 27 ശനിയാഴ്ചയാണ് സോറന്റെ സത്യപ്രതിജ്ഞ നടന്നത്.
ഷിബു സോറന് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോവേണ്ടി വന്ന സാഹചര്യം ഇപ്പോള്‍ നിലനില്ക്കുന്നില്ലെന്നതിനാലാണ് അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയില്‍ ഉള്പ്പെടുത്തിതയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.
കേന്ദ്രമന്ത്രിസഭയില്‍ വകുപ്പില്ലാമന്ത്രിയായി തുടരുകയായിരുന്ന ടിആര്‍എസ് നേതാവ് ചന്ദ്രശേഖര്‍ റാവുവിന് തൊഴില്‍ വകുപ്പ് നല്കി.












Click it and Unblock the Notifications