കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിസ്ഥാന സൗകര്യ പദ്ധതികള്‍ നിര്‍ത്തലാക്കണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിലേറെയായി തുടരുന്ന പല അടിസ്ഥാനസൗകര്യ വികസന പദ്ധതികളും നിര്‍ത്തലാക്കാന്‍ എ ഡി ബിയും സംസ്ഥാന സര്‍ക്കാരും മനിലയില്‍ ഒപ്പുവെച്ച വായ്പാകരാര്‍ കരടില്‍ നിര്‍ദേശിക്കുന്നു.

തുടര്‍ന്നുകൊണ്ടുപോവുന്നതിന് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്ത പദ്ധതികള്‍ നിര്‍ത്താലാക്കാനാണ് കരട് രേഖയില്‍ പറയുന്നത്.

വൈദ്യുതി ബോര്‍ഡില്‍ പല പരിഷ്കാരങ്ങളും നടപ്പില്‍ വരുത്താന്‍ കരട്രേഖയില്‍ പറയുന്നു. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ രൂപീകരിക്കണമെന്നതാണ് ഒരു നിര്‍ദേശം. രൂപീകരണത്തിന് ശേഷം രണ്ട് മാസത്തിനുള്ളില്‍ വൈദ്യുതി നിരക്ക് പുന:പരിശോധിക്കാന്‍ കമ്മിഷനെ സമീപിക്കണമെന്ന് വൈദ്യുതി ബോര്‍ഡിനോട് നിര്‍ദേശിക്കുന്നുണ്ട്.

വൈദ്യുതി മേഖലയില്‍ മോഷണം തടയുന്നതിന് നിയമനിര്‍മാണം നടത്തുക, ഒരു പരിഷ്കരണ ബില്ലിന് രൂപം നല്‍കുക എന്നീ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് കരട് രേഖയില്‍ പറയുന്നു.

സര്‍ക്കാര്‍ സര്‍വീസിലെ അധിക ജീവനക്കാരെ പുനര്‍വിന്യസിക്കു ക, ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കുക, ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ പ്രവര്‍ത്തന അവലോകന സെല്‍ രൂപീകരിക്കുക, സാമ്പത്തിക ഇടപാടില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂടുതല്‍ പര്യാപ്തമാക്കാന്‍ ഒരു കര്‍മ പദ്ധതി നടപ്പിലാക്കുക തുടങ്ങിയവ നിര്‍ദേശങ്ങളില്‍ പെടുന്നു.

ഡിസംബര്‍ 16ന് മുമ്പായി കരട്രേഖയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കണം. വായ്പാ പദ്ധതിയ്ക്ക് അംഗീകാരം നല്‍കുന്നതിനായി എ ഡി ബി ബോര്‍ഡ് യോഗം ചേരുന്നത് അതിന് ശേഷമായിരിക്കും.

8.05 ശതമാനമാണ് വായ്പയുടെ പലിശ. അധിക കേന്ദ്രസഹായമെന്ന നിലയിലാണ് വായ്പ കേരളത്തിന് കിട്ടുന്നത്. പലിശയും മറ്റ് നിരക്കുകളും എല്ലാ വര്‍ഷവും ജൂണ്‍ 15, ഡിസംബര്‍ 15 തീയതികളില്‍ അടച്ചിരിക്കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X