ബാബുവിന്റെ സമ്മേളനം മാറ്റാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു
തിരുവനന്തപുരം: ആര്‍എസ്ബി (ബി)യിലെ ബാബു ദിവാകരന്‍ വിഭാഗം നവംബര്‍ 27 ശനിയാഴ്ച നടത്താനിരുന്ന സംസ്ഥാന സമ്മേളനം മാറ്റാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സമ്മേളനം മാറ്റാന്‍ ആവശ്യപ്പെട്ടത്.
പൊലീസ് വെടിവയ്പുണ്ടായാലും ബാബു ദിവാകരന്‍ പക്ഷത്തെ സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ആര്‍എസ്പി (ബി) ജനറല്‍ സെക്രട്ടറി എ. വി. താമരാക്ഷന്‍ പറഞ്ഞിരുന്നു.
ശനിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ഹാളില്‍ സമ്മേളനം തുടങ്ങുമെന്നാണ് ബാബു ദിവാകരന്‍ പക്ഷം അറിയിച്ചിരുന്നത്. ബാബു ദിവാകരന്‍ പക്ഷവും താമരാക്ഷന്‍ പക്ഷവും ജില്ലയ്ക്ക് പുറത്തു നിന്ന് പ്രവര്‍ത്തകരെ തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.












Click it and Unblock the Notifications