ഭിന്നത രൂക്ഷം; അദ്വാനിയും മഹാജനും കേരളത്തിലേക്ക്
റാഞ്ചി: കേരളത്തിലെ ബിജെപിയിലെ ചേരിപ്പോര് അവസാനിപ്പിക്കാന്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് എല്‍. കെ. അദ്വാനിയും ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജനും കേരളത്തിലെത്തും.
പി. പി. മുകുന്ദനും സി. കെ. പത്മനാഭനും ഒരു ഭാഗത്തും പി. എസ്. ശ്രീധരന്‍പിള്ളയും കെ. രാമന്‍പിള്ളയും മറുഭാഗത്തുമായുള്ള ചേരിപ്പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രശ്നമൊതുക്കാന്‍ ദേശീയ നേതൃത്വം ഇടപെടുന്നത്.
ഒ. രാജഗോപാലിനെ സംസ്ഥാന പ്രസിഡന്റാക്കുന്ന കാര്യം പാര്‍ട്ടി നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ നിര്‍ദേശം ദേശീയ വേതൃത്വത്തിന്റെ സജീവ പരിഗണനയിലാണ്.
ഡിസംബര്‍ 18, 19 തീയതികളില്‍ പാലക്കാട് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അദ്വാനിയും മഹാജനും പങ്കെടുക്കും.
കേരളത്തിലെ ബിജെപിയിലെ പ്രശ്നങ്ങള്‍ ദേശീയ നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്തുവെന്നാണ് അറിയുന്നത്. പെട്രോള്‍ പമ്പ് വിവാദവും ലോക്സഭാ തിരഞ്ഞെടുപ്പിലെ ചെലവ് സംബന്ധിച്ച പ്രശ്നവും യോഗത്തില്‍ ചര്‍ച്ചാവിഷയമായി.












Click it and Unblock the Notifications