ഗള്‍ഫില്‍ ക്രീസ്തീയ സമ്മേളനം
ഈസാ ടൗണ്‍: കേരളാ ക്രിസ്ത്യന്‍ എക്യമിനിയ്ക്കല്‍ ചര്‍ച്ചസ് എന്ന സംഘടനയുടെ വാര്‍ഷീക കണ്‍വന്‍ഷന്‍ ഈസാടൗണിലെ ഇന്ത്യന്‍ സ്കൂളില്‍ നടക്കും.
നവംബര്‍ 28 വ്യാഴാഴ്ച യാണ് സമ്മേളനം തുടങ്ങുന്നത്. 30 ശനിയാഴ്ച ഇത് അവസാനിയ്ക്കും. ഇന്ത്യന്‍ കണ്‍വന്‍ഷണല്‍ സ്പീക്കര്‍ എസ്. ജബാസ്റ്യന്‍ ചടങ്ങില്‍ സംസാരിയ്ക്കും. പോണ്ടിച്ചേരിയിലെ കാരൈയ്ക്കലിലെ ജീസസ് വോയ്സ് മിനിസ്ട്രിയുടെ സ്ഥാപകനാണ് ഇദ്ദേഹം.
ഗള്‍ഫ് സന്ദര്‍ശനത്തിനായി അദ്ദേഹം ബഹറിനിലെത്തുന്നുണ്ട്. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, മാര്‍തോമാ ചര്‍ച്ച്, സെന്റ് പീറ്റേഴ്സ് ചര്‍ച്ച്, സി എസ് ഐ ചര്‍ച്ച്, കേരളാ ചര്‍ച്ച് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications