കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോശ്രീപാലം: ആദ്യത്തെ ബീം സ്ഥാപിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: ഗോശ്രീ പദ്ധതി പ്രകാരം നിര്‍മിക്കുന്ന മുളവുകാട് നിന്നും എറണാകുളത്തേക്കുള്ള പാലത്തിന്റെ തൂണുകളില്‍ ആദ്യത്തെ ബീം സ്ഥാപിച്ചു. മൊത്തം 27ബീമുകളാണ് സ്ഥാപിക്കുന്നത്.

575 ടണ്‍ ഭാരവും 38.5 മീറ്റര്‍ നീളവും 12.7 മീറ്റര്‍ വീതിയുമുള്ള പെട്ടിയുടെ ആകൃതിയിലുള്ള ബീമുകള്‍ ഹൈഡ്രോളിക് ഫ്ലോട്ടിംഗ് ക്രെയിന്‍ ഉപയോഗിച്ചാണ് തൂണുകള്‍ക്ക് മുകളിലേക്ക് സ്ഥാപിച്ചത്.

പാലത്തിന്റെ രണ്ടാമത്തെ മൂന്നാമത്തെയും തൂണുകള്‍ക്കിടയിലാണ് ബീം സ്ഥാപിച്ചത്. പാലത്തിന് മുകളില്‍ വെച്ചുതന്നെ ബീം നിര്‍മിക്കുന്ന പരമ്പരാഗത രീതിയില്‍ നിന്നും ഏറെ മെച്ചപ്പെട്ട രീതിയാണ് ബോക്സ് ബീമുകള്‍ സ്ഥാപിക്കുന്നതെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രേസ്റ് അധികൃതര്‍ പറഞ്ഞു.

അഫ്കോണ്‍സ് എന്ന കമ്പനിയാണ് ബീമുകള്‍ നിര്‍മിക്കുന്നത്. ഗോശ്രീ പദ്ധതി പ്രകാരം നിര്‍മിക്കുന്ന മൂന്ന് പാലങ്ങള്‍ക്ക് 27 ബീമുകളാണ് ഉപയോഗിക്കുന്നത്. എറണാകുളം-മുളവുകാട് പാലത്തിന് ഏഴു ബീമുകള്‍ സ്ഥാപിക്കും. 339 മീറ്റര്‍ നീളമുള്ളതാണ് പാലം.

മുളവുകാടു നിന്നും വല്ലാര്‍പാടത്തേക്കുള്ള പാലത്തിന് 11 ബീമുകള്‍ ആവശ്യമുണ്ട്. ഇതാണ് മൂന്ന് പാലങ്ങളില്‍ ഏറ്റവും വലിയത്. വൈപ്പിന്‍-വല്ലാര്‍പാടം പാലത്തിന് മൂന്ന് ബീമുകളാണ് സ്ഥാപിക്കുന്നത്.

മുളവുകാട്-വല്ലാര്‍പാടം പാലത്തിന് 54ഉം വൈപ്പിന്‍-വല്ലാര്‍പാടം പാലത്തിന് 44 തൂണുകളുണ്ടാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X