സര്‍ക്കാരിന് ഡിസം.12 വരെ സമയം: കരുണാകരന്‍
ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലി മാറ്റാന്‍ ഡിസംബര്‍ 12 വരെ സമയം നല്‍കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍.
ഗുജറാത്ത് തിരഞ്ഞെടുപ്പ് കഴിയുന്ന ഡിസംബര്‍ 12 വരെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന് സമയം നല്‍കാനാണ് തീരുമാനം. ഗുജറാത്ത് തിരഞ്ഞെടുപ്പ് കഴിയുംവരെ കാര്യങ്ങള്‍ ശാന്തമായിരിക്കട്ടെയെന്നാണ് എം എല്‍ എമാരുടെ അഭിപ്രായം.
എം എല്‍ എമാരെ കാണാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചത് നല്ല കീഴ്വഴക്കമല്ല. ജനാധിപത്യപരമായ സമീപനമല്ല ആന്റണി ഇക്കാര്യത്തില്‍ സ്വീകരിച്ചത്. പൊലീസ് നയത്തില്‍ ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ക്ക് മാത്രമല്ല നിയമസഭാകക്ഷിയില്‍ പൊതുവെ അമര്‍ഷമുണ്ട്. അപമാനം സഹിച്ചിരിക്കാന്‍ എം എല്‍ എമാര്‍ക്കാവില്ല.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തോട് എല്ലാ മേഖലയില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. സര്‍ക്കാരിനെ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. സര്‍ക്കാര്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതിന് ഉദാഹരണമാണ് വരള്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് അയയ്ക്കാന്‍ വൈകിയത്- കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications