ഇ.അഹമ്മദ് പാര്‍ട്ടിയില്‍ സ്വാധീനമുറപ്പിക്കുന്നു
മലപ്പുറം: ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കുണ്ടായ നഷ്ടം ഇ.അഹമ്മദിന് നേട്ടമാകുന്നു.
കേന്ദ്രമന്ത്രി കൂടിയായ ഇ. അഹമ്മദാണ് പാണക്കാട് ശിഹാബലി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മുസ്ലീംലീഗ് യോഗത്തില്‍ പ്രധാനിയായത്. പാര്‍ട്ടി തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോടു വിശദീകരിക്കുവാന്‍ നിയുക്തനായതും അഹമ്മദിന് പാര്‍ട്ടിയില്‍ വര്‍ദ്ധിച്ചു വരുന്ന സ്വാധീനത്തിനു തെളിവാണ്.
കുഞ്ഞാലിക്കുട്ടി സംഭവം പാര്‍ട്ടിയുടെ പ്രതിഛായക്കു മങ്ങലേല്‍പ്പിച്ചുവെന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലീഗുകാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമമഴിച്ചു വിട്ടത് ലീഗിനു തന്നെ അപമാനമുണ്ടാക്കിയെന്നും അഹമ്മദ് തുറന്നുപ്രസ്താവിച്ചതും കുഞ്ഞാലിക്കുട്ടിയെ അദ്ദേഹം പിന്‍താങ്ങുന്നില്ലെന്നതിനു തെളിവാണ് .
കേന്ദ്രത്തിലെ കോണ്‍ഗ്രസുകാരുമായി നല്ല ബന്ധമുള്ള അഹമ്മദിനോടാണ് കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് സോണിയാഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.
പാര്‍ട്ടിക്കുള്ളില്‍ തന്റെ സ്ഥാനം ശക്തിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടി തന്നെയാണ് അഹമ്മദിനെ കേന്ദ്രത്തിലേക്കയച്ചത്. കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ സ്ഥാനമുറപ്പിക്കുന്ന അഹമ്മദിന്റെ കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി സംതൃപ്തനല്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല.












Click it and Unblock the Notifications