പറമ്പിക്കുളം-ആളിയാര്‍: മന്ത്രിതലചര്‍ച്ച നടന്നു
തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നതു സംബന്ധിച്ച മന്ത്രിതല ചര്‍ച്ച നവംബര്‍ 27 ശനിയാഴ്ച തിരുവനന്തപുരത്ത് നടന്നു.
കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വക്കം പുരുഷോത്തമനും ചര്‍ച്ചയില്‍ പങ്കെടുത്തു. തമിഴ്നാടിന്റെ ഭാഗത്തു നിന്ന് മന്ത്രി പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഡിസംബര്‍ 18ന് ഉദ്യോഗസ്ഥതല ചര്‍ച്ച നടത്താനാണ് തീരുമാനം. ഇതിന് ശേഷം മന്ത്രിതല ചര്‍ച്ച തുടരും.
ചെന്നൈയില്‍ നവംബര്‍ ആറാം തീയതി നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ശനിയാഴ്ച തിരുവനന്തപുരത്ത് ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ പ്രധാനപ്രശ്നങ്ങളിലൊന്നും തീരുമാനമായില്ലെന്നാണ് അറിയുന്നത്.












Click it and Unblock the Notifications