Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ കോളെജ് പ്രവേശനം: തലവരിയ്ക്ക് 50 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളെജുകളില്‍ 50 ശതമാനം സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനത്തിലും ബാക്കി മാനേജ്മെന്റ് ക്വാട്ടയിലും അഡ്മിഷന്‍ നടത്താനുള്ള ഐക്യ മുന്നണി നിര്‍ദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.

മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനങ്ങള്‍ വിവരിയ്ക്കവേയാണ് മുഖ്യമന്ത്രി എ. കെ. ആന്റണി ഇത് വ്യക്തമാക്കിയത്.

ഇതില്‍ ന്യൂനപക്ഷ, ഭൂരിപക്ഷ വ്യത്യാസമുണ്ടാവില്ല. മാനേജ്മെന്റ് ക്വാട്ടയിലേയ്ക്കുള്ള സീറ്റുകളിലേയ്ക്ക് മാനേജ്മെന്റിന് പ്രവേശന പരീക്ഷ നടത്താം. എന്നാല്‍ ഇതിന് സുതാര്യത വേണം. സ്വകാര്യ കോളെജുകളിലെ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി സംബന്ധിച്ച് കൂടുതല്‍ വിശദീകരണം കിട്ടിയശേഷം വേണ്ടതുപോലെ നടപടിയെടുക്കും.

സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ സ്വകാര്യ കോളെജ് ഉടമകള്‍ക്ക് എതിര്‍പ്പുണ്ടാവില്ലെന്ന് ആന്റണി പ്രത്യാശിച്ചു.

എന്നാല്‍ ഇതിനോട് യോജിയ്ക്കാനാവില്ലെന്ന് സ്വകാര്യ കോളെജ് ഉടമസ്ഥര്‍ വ്യക്തമാക്കി കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+