കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

85-ാമത്തെ വയസില്‍ എംഫില്‍ നേട്ടം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്രായമേറെ ചെന്നിട്ടും അവര്‍ പഠനം തുടരുന്നു. ഡിഗ്രികള്‍ സ്വന്തമാക്കുന്നു. വാര്‍ധക്യ കാലത്തെ ഏകാന്തത അവര്‍ ഇല്ലാതാക്കുന്നത് പഠനത്തിന്റെയും ഡിഗ്രി നേട്ടത്തിന്റെയും തിരക്കുകളില്‍ പെട്ടാണ്.

85-ാമത്തെ വയസില്‍ ഗണിതശാസ്ത്രത്തില്‍ എം ഫില്ലെടുത്തതോടെ സ്വാമിനാഥന്‍ അയ്യര്‍ ഗിന്നസ് ബുക്കില്‍ തന്റെ പേര് കുറിച്ചിട്ടു. എം ഫില്‍ ബിരുദമെടുക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം ചെന്നയാള്‍ ഇപ്പോള്‍ സ്വാമിനാഥന്‍ അയ്യരാണ്. ഗിന്നസ് ബുക്കില്‍ അയ്യരുടെ പേര് ചേര്‍ത്തുവെന്ന ഗിന്നസ് ബുക്ക് അധികൃതരുടെ അറിയിപ്പ് അയ്യര്‍ക്ക് ലഭിച്ചത് ഈയിടെയാണ്.

മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്നാണ് അയ്യര്‍ എം ഫില്‍ എടുത്തത്. സംസ്കൃതത്തില്‍ ബിരുദാന്തര ബിരുദമെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അയ്യര്‍ ഇപ്പോള്‍.

കോട്ടയം മെഡിക്കല്‍ പ്രിന്‍സിപ്പലായിരുന്ന സാറ വര്‍ഗീസ് അറുപത് പിന്നിട്ടെങ്കിലും പഠനം നിര്‍ത്തിയിട്ടില്ല. ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്ന് സാറ വര്‍ഗീസ് ബിരുദാനന്തര ബിരുദമെടുത്തത് ഈയിടെയാണ്.

അതേ സമയം പ്രായം ചെന്നവരിലെ ഈ ഡിഗ്രി സ്വന്തമാക്കലില്‍ കൗതുകത്തില്‍ കവിഞ്ഞൊന്നുമില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പഠിക്കുക എന്നതാണ് പ്രധാനം. ഡിഗ്രി നേടുന്നതിന് പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ല. സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റഡീസിലെ ധനതത്വശാസ്ത്രജ്ഞന്‍ മോഹനന്‍പിള്ള ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X