Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ സെല്‍ ഫോണ്‍ നിയന്ത്രണം

കൊച്ചി: ശബരിമലയില്‍ പതിനെട്ടാം പടിയിലും, സന്നിധാനത്തും, മാളികപ്പുറം ക്ഷേത്രപരിസരത്തും മൊബൈല്‍ ഫോണ്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവായി.

ശബരിമലയില്‍ മറ്റ് ഇടങ്ങളിലും മൊബൈല്‍ ഫോണ്‍ ഭക്തര്‍ക്ക് ശല്യമാകാതെ മിതമായി ഉപയോഗിക്കാമെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജസ്റിസ് ലക്ഷ്മികുട്ടി, ജസ്റിസ് ശങ്കര്‍ സുബു എന്നിവര്‍ അടങ്ങിയ ബഞ്ചാണ് വിധി പ്രഖ്യപിച്ചത്.

നേരത്തേ ശബരിമല ക്ഷേത്രപരിസരത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനോട് പൂജാരിമാരുടെയും ഒരു വിഭാഗ തീര്‍ഥാടകരുടെയും ഭാഗത്തു നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു.

ഇത് സംബന്ധിച്ച് കോടതിയ്ക്ക് കിട്ടിയ ഒരു പൊതു താല്പര്യ ഹര്‍ജി പരിഗണിച്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ദേവസ്വത്തിന്റെ വിവിധ പ്രതിനിധികളില്‍ നിന്നും ശബരിമല തന്ത്രിയില്‍ നിന്നും കോടതി അഭിപ്രായം ആരാഞ്ഞിരുന്നു. അതിന് ശേഷമാണ് വിധി പ്രസ്താവിച്ചത്.

ശബരിമല ക്ഷേത്ര പരിസരത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ശബരിമല മേല്‍ശാന്തി ശങ്കരനാരായണന്‍ നമ്പൂതിരിയും ശബരിമല ക്ഷേത്രതന്ത്രി കണ്ഠരര് മോഹനരും ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+