സെക്രട്ടറിയേറ്റ് ഉപരോധ സമരം തുടങ്ങി
തിരുവനന്തപുരം: പുതിയ കയറ്റിറക്ക് നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കയറ്റിറക്ക് തൊഴിലാളി സംയുക്ത സമിതി നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധ സമരം നവംബര്‍ 27 ബുധനാഴ്ച രാവിലെ ആരംഭിച്ചു.
ഉപരോധം നടത്തുന്ന തൊഴിലാളികള്‍ സെക്രട്ടറിയേറ്റ് ഗേറ്റുകളിലെത്തുന്നത് തടയാനായി രാവിലെ തന്നെ പൊലീസ് പ്രധാന റോഡുകളില്‍ തടസം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള പ്രധാന ജംഗ്ഷനുകളില്‍ കുത്തിയിരുന്നു.
ഉപരോധം മൂലം ഗതാഗതം വഴിതിരിച്ചുവിട്ടത് നഗരത്തില്‍ യാത്രക്കാര്‍ക്ക് ക്ലേശമുണ്ടാക്കി. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണി വരെയാണ് സമരം. സെക്രട്ടറിയേറ്റിന് ചുറ്റും കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications