Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപരോധം യാത്രക്കാരെ വലച്ചു

തിരുവനന്തപുരം: പുതിയ കയറ്റിറക്ക് നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം യാത്രക്കാരെ വലച്ചു. അക്രമാസക്തരായ തൊഴിലാളികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റത്തിന് ശ്രമിച്ചു.

സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള വഴികളില്‍ കുത്തിയിരുന്ന തൊഴിലാളികള്‍ വഴിയാത്രക്കാരെ പോലും തടയുകയായിരുന്നു. വാഹനഗതാഗതം തിരിച്ചുവിട്ടതുമൂലം യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥലങ്ങളിലെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.

സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപരോധം നടത്തിയവരെ അറസ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. ഇതുമൂലം വൈകുന്നേരം വരെ നഗരത്തിലെ യാത്രക്കാര്‍ വലയുന്ന സ്ഥിതിയാണുള്ളത്.

പ്രസ് ക്ലബിന് മുന്നില്‍ വഴിയാത്രക്കാരെ തടഞ്ഞത് ക്യാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തൊഴിലാളികള്‍ കയ്യേറ്റത്തിന് ശ്രമിച്ചു. ജീവന്‍ ടി വി ക്യാമറാമാനായ സാജന് കയ്യേറ്റശ്രമത്തിനിടയില്‍ പരിക്കേറ്റു. പ്രസ് ക്ലബിന് നേരെ തൊഴിലാളികള്‍ കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും തൊഴിലാളികള്‍ തടഞ്ഞു.

ഉപരോധം നടത്തുന്ന തൊഴിലാളികളെ അറസ്റ് ചെയ്ത് നീക്കണ്ടെന്ന് പൊലീസ് മേധാവികള നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണത്രെ. ഇതുകൊണ്ടാണ് അറസ്റ് നടത്താത്. വെയില്‍ കൊണ്ട് തൊഴിലാളികള്‍ സ്വയം സമരം നിറുത്തട്ടെ എന്നതാണ് സര്‍ക്കാര്‍ നിലപാട്. തൊഴിലാളികളെ അറസ്റ് ചെയ്യാത്തതാണ് വഴിയാത്രക്കാര്‍ക്ക് വിഷമമുണ്ടാവാന്‍ കാരണം. തങ്ങളെ അറസ്റ് ചെയ്യാത്തതിലുള്ള പ്രതിഷേധം അവര്‍ വഴിയാത്രക്കാരോട് തീര്‍ക്കുകയാണ്. കയറ്റിയിറക്ക് തൊഴിലാളി നിയമം തങ്ങള്‍ക്ക് അനുകൂലമാക്കുന്നതുവരെ സമരം തുടരുമെന്നാണ് തൊഴിലാളികളുടെ നിലപാട്.

നവംബര്‍ 27 ബുധനാഴ്ച രാവിലെ തുടങ്ങിയ ഉപരോധം പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, ബി എം എസ് തുടങ്ങിയ വിവിധ തൊഴിലാളി സംഘടനകളാണ് ഉപരോധം നടത്തുന്നത്.

കയറ്റിയിറക്ക് നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടനയായ ഐ എന്‍ ടി യു സി യുടെ നേതൃത്ത്വത്തില്‍ തിരുവനന്തപുരത്ത് കളക്ടറേറ്റ് ഉപരോധം നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+