കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ വാട്ടര്‍ ടാങ്കില്‍ സ്പിരിറ്റ്

  • By Staff
Google Oneindia Malayalam News

കൊട്ടാരക്കര:വാട്ടര്‍ടാങ്കില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റു ചോര്‍ന്നതിനെ തുടര്‍ന്ന് ഈ വെള്ളം കുടിച്ച നാലുവിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്പലപ്പുറം ഗവ. വെല്‍ഫെയര്‍ യു.പി. എസ്സിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ അമ്പലപ്പുറം ചരുവിള വീട്ടില്‍ സജീവിന്റെ മകന്‍ സുമിത് (7), ലാലുഭവനില്‍ ജോയിക്കുട്ടിയുടെ മകന്‍ അലന്‍ (8), ആറാംക്ലാസ്സ് വിദ്യാര്‍ത്ഥികളായ ലക്ഷം വീട് കോളനിയില്‍ സലിമിന്റെ മകന്‍ ഷംനാദ് (11), നീലേശ്വരം തടവിള മേലതില്‍ ജോര്‍ജ്ജ് കുട്ടിയുടെ മകന്‍ ജോമോന്‍ (10) എന്നിവരെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്കൂളിലെത്തിയ കുട്ടികള്‍ക്ക് ടാപ്പില്‍ നിന്നും വെള്ളം കുടിച്ചതിനെ തുടര്‍ന്ന് തലചുറ്റലും ഛര്‍ദിയുമുണ്ടായി. ഇവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ടാപ്പു വെള്ളത്തിന് മണവും പുകയും കണ്ടതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റു നിറച്ച കന്നാസ് സ്കൂള്‍ ടാങ്കില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.പൊലീസെത്തി 10ലിറ്റര്‍ സ്പിരിറ്റു സൂക്ഷിച്ചിരുന്ന കന്നാസ് പുറത്തെടുത്തു.

രണ്ടുവര്‍ഷം മുമ്പ് ഇതേ സ്കൂളിലെ വാട്ടര്‍ടാങ്കില്‍ നിന്ന് വ്യാജചാരായം കണ്ടെത്തിയിരുന്നു.

സ്കൂളിന്റെ മതില്‍ തകര്‍ന്നുകിടക്കുന്നതു കൊണ്ട് ഇവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X