Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്റ് മേരീസ് ഫിനാന്‍സ് എംഡിയ്ക്ക് തടവുശിക്ഷ

കൊച്ചി: പണമിടപാടില്‍ തട്ടിപ്പ് നടത്തുകയും പണമിടപാട് സംബന്ധിച്ച രേഖകള്‍ ലിക്വിഡേറ്റര്‍ക്ക് കൈമാറാതിരിക്കുകയും ചെയ്ത കേസില്‍ ഫിനാന്‍സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ക്കും മറ്റ് മൂന്ന് പേര്‍ക്കും ഹൈക്കോടതി ശിക്ഷ വിധിച്ചു.

സെന്റ് മേരീസ് ഫിനാന്‍സ് ലിമിറ്റഡ് എം ഡി ബോബി വര്‍ഗീസിനും ഭാര്യ സൂസി ബോബി വര്‍ഗീസിനുംമകള്‍ ചിലി ബോബി വര്‍ഗീസിനും സഹോദരന്‍ എം. വി. തമ്പിയ്ക്കുമാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷത്തെ വെറുംതടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവില്‍ കഴിയണം. കമ്പനിയുടെ പ്രൊവിഷിണല്‍ ലിക്വിഡേറ്റര്‍ ഫയല്‍ ചെയ്ത പരാതിയിന്മേലാണ് വിധിയുണ്ടായത്.

ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്നായി ഫിനാന്‍സ് കമ്പനി 18 കോടിയോളം രൂപ സ്വീകരിച്ചിരുന്നു. നിക്ഷേപങ്ങള്‍ സംബന്ധിച്ച രേഖകള്‍ ലിക്വിഡേറ്റര്‍ക്ക് മുന്നില്‍ പ്രതികള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

സെന്റ് മേരീസ് ഫിനാന്‍സില്‍ നിന്നും സഹോദര സ്ഥാപനമായ സെന്റ് മേരീസ് പ്രോപര്‍ട്ടീസ് ലിമിറ്റഡിലേക്ക് 6.67 കോടി രൂപ മാറ്റിയതിനെ തുടര്‍ന്ന് ചില നിക്ഷേപകര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ പാലിക്കാതെയാണ് പണം മാറ്റിയത്. കമ്പനി രജിസ്ട്രാറുടെ അനുമതിയും ഇതിനുണ്ടായിരുന്നില്ല. വിനോദ് പി. ജേക്കബ്, എം. സി. ജേക്കബ് എന്നിവര്‍ക്ക് വായ്പയെന്ന നിലയില്‍ പണം മാറ്റിയപ്പോള്‍ യാതൊരു സെക്യൂരിറ്റിയും സ്വീകരിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ മൊത്തം സ്വത്തുവകകളും റെക്കോഡുകളും ഏറ്റെടുക്കാനും ലിക്വിഡേറ്ററോട് കോടതി ആവശ്യപ്പെട്ടത്. ലിക്വിഡേറ്റര്‍ക്ക് മുന്നില്‍ റെക്കോഡുകളോ രജിസ്ററുകളോ കമ്പനി അധികൃതര്‍ സമര്‍പ്പിച്ചില്ല. 21 ദിവസത്തെ സമയത്തിനുള്ളില്‍ രേഖകളൊന്നും ഹാജരാക്കാത്തതിനെ തുടര്‍ന്ന് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

അപ്പീല്‍ നല്‍കുന്നതിനായി ഹൈക്കോടതി ഒരു മാസത്തേക്ക് ശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞുവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+